IUML KOTTOOR SHAKHA

kottoor, kottakkal, malappuram(dt)

  • chandrika news paper
  • Home
  • iuml videos
  • iuml websaite
  • KMCC NET ZONE
  • msf kottoor
  • photo's

ആയിരം ആയിരം അഭിവദ്യ്ഹങ്ങള്‍

ആയിരം ആയിരം
Newer Posts Older Posts Home
Subscribe to: Posts (Atom)

സമദാനി സാഹിബിന്‍റെ വെബ്സൈറ്റ് കാണാന്‍ താഴെ കാണുന്ന ഫോട്ടോ ക്ലിക്ക് ചെയ്യുക

സമദാനി സാഹിബിന്‍റെ വെബ്സൈറ്റ് കാണാന്‍ താഴെ കാണുന്ന ഫോട്ടോ ക്ലിക്ക് ചെയ്യുക
click photo


  • ആന വാങ്ങുന്നവര് തോട്ടിയും വാങ്ങണം
  • പാലോളി കമ്മിറ്റി ചെയ്തതെന്ത്?
  • സ്മാര്ട്ട് സിറ്റിയും സ്മാര്ട്ടല്ലാത്ത ഭരണകൂടവും
  • മുസ്ലീം ലീഗിന് ഒരു സല്യൂട്ട് !
  • അതിവേഗം ബഹുദൂരം മുന്നേറാന്...
  • ആയിരം ആയിരം അഭിവദ്യ്ഹങ്ങള്‍
  • മുസ്ലിംലീഗ് കാസര്കോട് മൊഗ്രാല് പഞ്ചായത്ത് ഒറ്റയ്ക്ക് ഭരിക്കും
  • പാതയില്‍ പൊലിയുന്ന പ്രാണനുവേണ്ടി

Labels

  • vard sabha... panikkarkund. (1)
  • അതിവേഗം ബഹുദൂരം മുന്നേറാന്‍ (1)

Subscribe To

Posts
Atom
Posts

കുഞ്ഞാലികുട്ടി സാഹിബിന്റെ വെബ്സൈറ്റ്

കുഞ്ഞാലികുട്ടി സാഹിബിന്റെ വെബ്സൈറ്റ്
click banner

HISTORY

ഇന്ത്യ സ്വതന്ത്രയായതിന്റെ പിറേറ വർഷം ചെന്നൈയിലെ രാജാജി ഹാളിൽ മാർച്ച് 10, 1948 നടന്ന സമ്മേളനത്തിൽ മുസ്ലീം ലീഗ് സ്ഥാപിതമായി. ഇന്ന് ബംഗ്ലാദേശിന്റെ തലസ്ഥാനമായ ഢാക്കയിൽ 1906ൽ ചേർന്ന യോഗം മുസ്ലീം ലീഗ് എന്ന രാഷ്ട്രീയ സംഘടനക്ക് രൂപം നൽകി. അവിഭക്തഭാരതത്തിലെ മുസ്ലീം ജനതയെ കൂട്ടിയിണക്കി പുരോഗതിയിലേക്ക് നയിക്കുകയായിരുന്നു ഢാക്കാസമ്മേളനത്തിൻറെ ലക്ഷ്യം. രാഷ്ട്രീയവും സാമൂഹികവും സാംസ്ക്കാരികവുമായ തുറകളിൽ ലക്ഷ്യബോധത്തോടെ മുന്നേറിയ ആ സംഘടന സ്വാതന്ത്ര്യപൂർവ്വഭാരതത്തിൽ മഹത്തായ ദൗത്യങ്ങൾ നിർവ്വഹിച്ചു. സ്വതന്ത്രഭാരതത്തിലെ മുസ്ലീം ലീഗിൻറെ ചരിത്രം ജനാധിപത്യവ്യവസ്ഥയിൽ മതേതരത്വത്തിൻറെയും മൈത്രിയുടെയും മഹാസന്ദേശമുയർത്തിപ്പിടിച്ച് ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കാനുള്ള വേദിയായി അത് ക്രിയാത്മകമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.രാജാജി ഹാളിൽ തന്നെയിരുന്നു 1948 ലെ രൂപവത്ക്കരണ സമ്മേളനവും 1999ൽ മുസ്ലീം ലീഗിൻറെ സുവർണ്ണജൂബിലി ആഘോഷവും. ലോകചരിത്രത്തിലെ തന്നെ ഏററവും മഹത്തായ സ്വാതന്ത്ര്യസമരത്തിൻറേയും സാമ്രാജ്യവിരുദ്ധ മുറേറത്തിൻറേയും രാജ്യത്തെ ചോരയിൽ കുളിപ്പിച്ച വിഭജനത്തിൻറെ മുറിവുകളുടെയും അഭയാർത്ഥി പ്രവാഹത്തിൻറേയും അന്തരീക്ഷത്തിലാണ് രാജാജി ഹാളിൽ മുസ്ലീം ലീഗ് പിറന്നത്.

വേദനയും കാലുഷ്യവും നിറഞ്ഞുനിന്ന രാഷ്ട്രീയ- സാമൂഹികാന്തരീക്ഷത്തിൽ പരമകാരുണ്യത്തിൻറെയും ലക്ഷ്യദാർഢ്യത്തിൻറെയും താഴാത്ത കൊടിപ്പടമുയർത്തി മുന്നേറുകയായിരുന്നു അതിൻറെ ചരിത്ര ദൗത്യം. അപകോളനീകരണം പ്രക്രിയയുടെ പശ്ചാത്തലത്തിൽ പുതിയ ഭാരതരാഷ്ട്രത്തിൻറെ സ്വത്വം ഉയർത്തിപ്പിടിക്കുതിനൊപ്പം മുസ്ലീം ന്യൂനപക്ഷത്തിൻറെ സ്വത്വവും കാത്തുസൂക്ഷിക്കാനുള്ള ആ ദൗത്യം ലീഗ് ഏറെറടുത്തു. പ്രതിസന്ധികളും പ്രയാസങ്ങളും നിറഞ്ഞ ഒരു കാലഘട്ടത്തിൽ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന് പ്രതീക്ഷകളുടെ തുരുത്ത് തീർക്കുകയായിരുന്നു മുസ്ലീം ലീഗ്. അക്കാലത്ത് പ്രബല ദേശീയ പത്രങ്ങൾ ലീഗ് പിരിച്ചു വിടണമെ് വിളിച്ചു പറഞ്ഞിരിന്നു. സർവ്വേന്ത്യാ മുസ്ലിം ലീഗ് നേതാക്കളായ ചിലർ പോലും ലീഗ് പിരിച്ചു വിടാൻ വേണ്ടി കവൻഷനുകൾ വിളിച്ചു.
മൗലാനാ ആസാദ് ഡൽഹിയിൽ അത്തരം ഒരു കവെൻഷൻ വിളിച്ചപ്പോൾ കൽക്കത്തയിൽ ബംഗാൾ പ്രധാനമന്ത്രിയായിരു സഹീദ് ഹുസയിൻസുഹ്രവർദിയായിരുന്നു മറ്റൊരു കവെൻഷൻ വിളിച്ചത്. ബോംബയിലെ മുസ്ലിം ലീഗ് നേതാവായിരു എ.കെ.ഹാഫിസ്കയുടെ നേതൃത്വത്തിൽ ലീഗ് പിരിച്ചു വിടൽ നടന്നു.

മദിരാശി സംസ്ഥാനത്തിൽ എൽ.എം.അൻവർ, എസ്.എ.എം.മജീദ് തുടങ്ങിയ മുസ്ലീം ലീഗ് എം.എൽ.എമാരാണ് ലീഗു വിട്ട് കോഗ്രസിൽ ചേക്കേറിയത്. 1948 ന് മദിരാശി രാജാജി ഹാളിൽ ചേർന യോഗത്തിൽ മുസ്ലീം ലീഗ് നിലനിർത്തണെ പ്രമേയം അവതരിപ്പിച്ച പി.കെ.മൊയ്തീൻകുട്ടി സാഹിബ്, ലീഗ് എം.എൽ.എ.മാരായിരു എ.കെ.കാദർകുട്ടി സാഹിബ്, അഡ്വ: സി.വി.ഹൈദ്രോസ് സാഹിബ് തുടങ്ങിയവരൊക്കെ ലീഗ് വിട്ടു പോയി. കെ.കെ.അബു സാഹിബിനെ പോലുള്ള ചിലർ സോഷ്യലിസ്റ്റ് പാര്ട്ടിയിൽ ചേർന്നപ്പോൾ പലരും കോഗ്രസിൽ അഭയം തേടി. പി.പി.ഹസൻകോയ സാഹിബ്, എസ്.എ.ജിഫ്രി തുടങ്ങിയ വാണിജ്യ വ്യവസായ പ്രമുഖരൊക്കെ സ്വാതന്ത്ര്യത്തിന് മുന്പ് ലീഗിലുണ്ടായിരുന്നു. മാറിയ സാഹചര്യത്തിൽ അവരൊക്കെ മാറി. ചിലർ രാഷ്ട്രീയം തന്നെ മതിയാക്കി. പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയായിരു ഹസ്രത്ത് മൊഹാനി ഇന്ത്യൻ യൂനിയൻ മുസ്ലീം ലീഗിൻറെ സ്ഥാപന സമ്മേളനത്തിൽ പങ്കുവഹിച്ച നേതാവാണ്. ഗാന്ധിജി പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടും മുന്പേ സന്പൂർണ്ണ സ്വാതന്ത്ര്യ പ്രമേയം 1922ൽ അഹമ്മദാബാദ് കോഗ്രസ് സമ്മേളനത്തിൽ അവതരിപ്പിച്ച വിപ്ലവകാരി, അദ്ദേഹം പോലും രാഷ്ട്രീയം മതിയാക്കുകയായിരുന്നു. ചൗധരി ഖാലിഖ്സ്സമാനെപോലുള്ള മുതർന്ന ഉത്തരേന്ത്യൻ നേതാക്കൾ പാകിസ്താനിലേക്കു പോയി. മലബാറിലെ ലീഗിൻറെ സ്ഥാപക നേതാക്കളിൽ ഒരാളായിരു സത്താർസേട്ട് സാഹിബടക്കം അക്കൂട്ടത്തിലുണ്ടായിരുന്നു. മുസ്ലീം ലീഗ് നേതാക്കളുടെ തലോടലേറ്റ് വളർന്നുവന്ന ചില പ്രമുഖ മുസ്ലിം സ്ഥാപനങ്ങൾ പോലും ലീഗുമായി ബന്ധമില്ലെ് തെളിയിക്കാൻ അക്കാലത്ത് നടത്തിയ ശ്രമത്തിൻറെ രേഖകൾ കാണാമായിരിന്നു. പൊതുവിൽ പണക്കാരും പ്രഭുക്കളും നാടുവാഴികളും ജന്മിമാരുമായ പലരും ലീഗിനെ കയ്യൊഴിയുകയായിരുന്നു.

കോട്ടൂര് പണ്ട് :

ചരിത്രമുറങ്ങുന്ന കോട്ടക്കലിന് അടുത്തുള്ള ഒരു പ്രദേശമാണ് ഇന്ത്യനൂര്. ചേങ്ങോട്ടൂര് അംശത്തില് പെട്ടതായിരുന്നു. ഇന്ദു രവി വര്മ്മ എന്നയാള് പുരാതന ഇന്ത്യനൂരില് ഒരു ശിവ ക്ഷേത്രം സ്ഥാപിച്ചു. ആയിരത്തിലേറെ വര്ഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. ഇന്ദു രവി പുരം എന്ന പേരില് ആ പ്രദേശങ്ങള് അറിയപ്പെടാന് തുടങ്ങി. പല പുരങ്ങള് ഊരുകളായിമാറി. ഇന്ദു രവി വര്മ്മ അംശം അധികാരിയായി. ഈ അധികാരിയുടെ വീട്ടിലായിരുന്നു അംശക്കച്ചേരി. ഇന്ദയനൂര് അംശത്തിലേക്ക് വെളിച്ചം വിശുന്നവയാണ് താഴേ പറയുന്ന വിവരങ്ങള്.പണ്ട് ഈ പ്രദേശം വള്ളുവനാട് രാജാവിന്റെ കീഴിലായിരുന്നു.17-ആം നൂറ്റാണ്ടില് സാമൂതിരിയും വള്ളുവനാട് രാജാവും തമ്മില് യുദ്ധം നടന്നതോടെ ഈ പ്രദേശങ്ങള് സാമൂതിരിയുടെ കീഴിലായി. കോഴിക്കോട് സാമൂതിരി രാജവംശത്തിന്റെ ശാഖയായ കോട്ടക്കല് കിഴക്കേ കോവിലകം വകയായിരുന്നു ഈ പ്രദേശങ്ങളെല്ലാം. കാലക്രമത്തില് നാടുവാഴിത്തവും ജന്മിത്തവും അവസാനിക്കുകയും ജനാധിപത്യഭരണസംവിധാനവും ഭൂപരിഷ്കരണ നിയമവും നടപ്പിലാവുകയും ചെയ്തതോടെ കോവിലകങ്ങളും ജന്മികളും മറ്റും അപ്രത്യക്ഷമായി.കീഴക്ക് ഉണ്ണിയാല് മുതല് പടിഞ്ഞാറ് കോട്ടപ്പറമ്പ് വരെയും തെക്ക് ചെമ്മുക്ക് മുതുവത്തിന്റെ മുകള്പറമ്പ് മുതല് പണിക്കര്കുണ്ട് വലിയതോട് വരെയും ഉള്ള പ്രദേശങ്ങളാണ് ഏരിയ.കാര്ഷികമേഖലപണ്ട് കൃഷിയായിരുന്നു പ്രധാന ഉപജീവനമാര്ഗ്ഗം. നെല്ല്,കപ്പ ,ഇഞ്ചി,ചാമ്പ ,മുത്താരി,പയര് ,തേങ്ങ ,അടക്ക , കുരുമുളക് എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്. കുറച്ച് ആളുകള് കോട്ടക്കല് ആര്യവൈദ്യശാലയിലേക്ക് വേണ്ടി കൊടുവേലി, ബ്രഹ്മി , കുറുന്തോട്ടി എന്നിവ കൃഷി ചെയ്തിരുന്നു. ധാരാളം ആളുകള് കന്നുകാലികളെ വളര്ത്തിയിരുന്നു. ആര്യവൈദ്യശാലയിലേക്ക് വേണ്ട പാല് ഈ പ്രദേശത്ത് നിന്നാണ് കൊണ്ട് പോയിരുന്നത്. കുറേ വര്ഷങ്ങള് കഴിഞ്ഞപ്പോള് കറവപ്പശുവിനെ ആര്യവൈദ്യശാലില് കോണ്ട് പോയി അവിടെ വെച്ച് കറക്കണം എന്ന നിയമം വന്നു. അതിന് ശേഷം ആളുകള് ഇവിടേക്ക് പാല് കൊടുക്കല് നിര്ത്തി. അന്ന് കച്ചവടക്കാര് വളരെ കുറവായിരുന്നു. കൃഷിയെ ആശ്രയിച്ചുളള ജീവിതമായിരുന്നതിനാല് അവരുടെ സാമ്പത്തികസ്ഥിതിയും വളരെ മോശമായിരുന്നു. എന്നാല് ഇന്ന് കൃഷിയെ ആശൃയിക്കുന്നവര് വളരെ ചുരുക്കമാണ് . അധികം ആളുകളും കച്ചവടം, വിദേശത്തുള്ള ജോലി എന്നിവയെ ആശൃയിച്ചാണ് കഴിയുന്നത്. കുറച്ച് പേര്ക്ക് ആര്യവൈദ്യശാലയില് ജോലിയുണ്ട്. ഇവിടേക്കാവശ്യമായ പച്ചമരുന്നുകള് പറിക്കല്, മരുന്നു വിതരണം, വൈദ്യശാല വൃത്തിയാക്കല് എന്നിങ്ങനെയുളള ജോലികളാണ് ഇവര് ചെയ്യുന്നത്.

ജനപ്രിയ പോസ്റ്റുകള്‍‌

  • (no title)
  • ഞങ്ങള്‍ക്കിവിടെ സുഖമാണ് 1

വരുന്നു... മുസ്ലിം ലീഗിന്റെ വാര്ത്താ ചാനല് !!!


ജനപക്ഷ രാഷ്ട്രീയത്തിന്റെ വികസന സ്വപ്നങ്ങളെ സാക്ഷാത്കരിക്കാനുള്ള ഉദ്യമവുമായി മുസ്ലിം ലീഗ് സമ്പൂര്ണ്ണ വാര്ത്താ ചാനലും പ്രോഗ്രാം നിര്മ്മാണ യുണിറ്റും ഉടന് തുടങ്ങുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
ഉദാത്തമായ മാധ്യമമൂല്യങ്ങളില് ഉറച്ചുനിന്നുകൊണ്ട് ജനപക്ഷ രാഷ്ട്രീയ വീക്ഷനമായിരിക്കും സ്വീകരിക്കുക.വാര്ത്താവീക്ഷണങ്ങളില് സ്വതന്ത്രവും നീതിയുക്തവുമായ നിലപടെടുത്തുകൊണ്ട് ഭാരതത്തിന്റെ ദേശീയത,അഖണ്ടത,മതേതരത്വം തുടങ്ങിയ മൂല്യങ്ങളുടെ ആവിഷ്ക്കാരതോടൊപ്പം മലയാളത്തിന്റെ വിശിഷ്യ മലബാറിന്റെ തനിമയും സംസ്ക്കാരവും തുടിക്കുന്ന ചര്ച്ചകലാവും അരങ്ങേറുക.

My Blog List

ee blogger ne kuriche ninglude aviprayam?

പ്രതികരണങ്ങള്‍

1980ലെ ഭാഷാ സമരം

അറബി, ഉറുദു, സംസ്കൃത ഭാഷകളെ വിദ്യാലയങ്ങളുടെ പടിക്കുപുറത്താക്കാനുള്ള മാര്ക്സിസ്റ്റ് സര്ക്കാര് ശ്രമത്തിനെതിരെ നടന്ന കൊടുങ്കാറ്റായിരുന്നു ഭാഷാ സമരം.80ലെ റമസാന് 17ന് ബദര് ദിനത്തില് സംസ്ഥാനത്തെ കലക്ട്രെട്ടുകളിലെക്ക് മുസ്ലിം യൂത്ത് ലീഗ് നടത്തിയ മര്ച്ചിനെയാണ് പോലിസ് നേരിട്ടത്.സഹന വഴിയില് സമാധാനത്തോടെ മുദ്രവക്യങ്ങളുയര്ത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവര്ത്തകര്ക്ക് നേരെ പോലിസ് പ്രകോപനം സൃഷ്ടിക്കുകയായിരുന്നു.മാര്ക്സിസ്റ്റ് സര്ക്കാരിന്റെ മൌനാനുവാദത്തോടെ കിരാതമായ അടിച്ചമര്ത്തലാണ് പോലിസ് ലകഷ്യമിട്ടത്.മൂന്ന് പേരുടെ മരണത്തിനു പുറമേ നൂരുകനക്കിനാളുകള്ക്ക് ഗുരുതരമായി പരിക്കേറ്റു.ഇപ്പോഴും ശരീരത്തില് വെടിയുണ്ടയുമായി ജീവിക്കുന്ന മുസ്ലിം ലീഗ് പ്രവര്ത്തകരുണ്ട്

Blog Archive

  • ►  2011 (9)
    • ►  December (1)
      • ►  Dec 21 (1)
    • ►  November (1)
      • ►  Nov 04 (1)
    • ►  August (1)
      • ►  Aug 25 (1)
    • ►  May (2)
      • ►  May 17 (1)
      • ►  May 05 (1)
    • ►  March (1)
      • ►  Mar 25 (1)
    • ►  January (3)
      • ►  Jan 14 (1)
      • ►  Jan 09 (2)
  • ▼  2010 (30)
    • ►  December (1)
      • ►  Dec 21 (1)
    • ►  November (25)
      • ►  Nov 28 (4)
      • ►  Nov 27 (7)
      • ►  Nov 24 (1)
      • ►  Nov 23 (3)
      • ►  Nov 11 (1)
      • ►  Nov 10 (3)
      • ►  Nov 08 (4)
      • ►  Nov 06 (2)
    • ▼  October (3)
      • ►  Oct 27 (1)
      • ▼  Oct 26 (1)
        • ആയിരം ആയിരം അഭിവദ്യ്ഹങ്ങള്‍
      • ►  Oct 21 (1)
    • ►  September (1)
      • ►  Sep 29 (1)

Search This Blog

Total Pageviews

majeed kottoor. Picture Window theme. Theme images by mammuth. Powered by Blogger.