അതിവേഗം ബഹുദൂരം മുന്നേറാന്‍

ഇടതുഭരണം അവസാന ശ്വാസവും വലിച്ചു തെമ്മാടിക്കുഴിയില്‍ അടക്കം ചെയ്യാന്‍ പോവുകയാണ്. എടുത്തു പറയാന്‍ നേട്ടങ്ങള്‍ വട്ടപ്പൂജ്യം ആണെങ്കിലും കുഴിച്ചു മൂടപ്പെട്ടത് ഭാവികേരളത്തിന്റെ അവസരങ്ങളുടെ നൂറുനൂറു പ്രതീക്ഷകളാണ്. സ്മാര്‍ട്ട്‌ സിറ്റി പോലൊരു നല്ല തുടക്കം കഴിവില്ലായ്മ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ നമുക്ക് നഷ്ടപ്പെടുകയാണ്. ഐ ടി രംഗത്തെ വിദഗ്ദരെ കൂടെയിരുത്തി ചര്‍ച്ച ചെയ്യുന്നതിന് പകരം പ്രത്യയശാസ്ത്രത്തിന്റെ കൂടെ നില്‍കുന്നവരെ മാത്രം കൂടെയിരുതിയാല്‍വളരുന്നത് വിവാദങ്ങള്‍ മാത്രമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു.

ചാനലുകളിലെ ചര്‍ച്ചകളിലൂടെ മാത്രമറിയുന്ന സ്വാശ്രയത്തിന്റെ കയ്പ്പ് ഉപരിപടനത്തിനു തയ്യാറെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുംഅവരുടെ രക്ഷിതാക്കളും രുചിച്ചതിന്റെ ഫലമാവാം തെരഞ്ഞെടുപ്പില്‍ കണ്ട വമ്പന്‍ തോല്‍വിയെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. വിദ്യാഭ്യാസ രംഗത്തെ കോടതി വരാന്തയില്‍തളച്ചിട്ട സര്‍ക്കാരിനു വളരുന്ന തലമുറയ്ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ എന്ത് പരിഷ്കാരമാണ് കയ്യിലുള്ളത്.

പാഠപുസ്തകങ്ങളും ചോദ്യക്കടലാസുകളും ജനവികാരത്തെ വ്ര്‍ണപ്പെടുത്തുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു ചെറിയ സുഖം ആസ്വദിക്കുന്ന ബേബിയും ഭരണക്കാരും കഴിവ് ഇല്ലായ്മയുടെ പര്യായങ്ങള്‍ ആവുകയാണ്.

രാഷ്ട്രീയക്കാര്‍ക്ക് തെരുവ് ഗുണ്ടകളുടെ സ്വഭാവവും സംസ്കാരവും ആയാല്‍ ക്രമസമാധാന പാലകര്‍ക്ക് മൌനം നടിക്കാനേ കഴിയൂ.. പോലീസിനെ രാഷ്ട്രീയക്കാരന്റെ ചട്ടുകമാക്കി ലാഭം കൊയ്യുന്ന ഇടതു സംസ്കാരം വളര്‍ത്തിയെടുക്കുന്നത് ക്രിമിനലുകളുടെ ലോകമാണ്. രാജ്യദ്രോഹികളുടെ ആയുധ പരിശീലന കേന്ദ്രങ്ങള്‍ കേരളത്തിന്റെ പോലീസിനെ കാണാതെ പോവുമ്പോള്‍ "ജനകീയ മുഖങ്ങള്‍ക്കു" ചന്ദം കുറയുകയാണ്. കോടതി വിധികളെ പോലും പുല്ലു വില കല്‍പ്പിക്കുന്ന ഇടതു അഹങ്കാരം തകര്‍ക്കുന്നത് ജനാധിപത്യത്തിന്റെ കണ്ണാടിയാണ്.

ഊരും പേരും ഇല്ലാത്ത രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സിക്കാന്‍ സംവിധാനമില്ലാതെ , വിവാദങ്ങള്‍ കുന്നു കൂടിയ വകുപ്പുകളും , തരക്കല്ലുകള്‍മാത്രമിട്ട് തമ്മില്‍ തലുന്ന വ്യവസായങ്ങളും , കേരളത്തെ പിറകോട്ടു നയിക്കുകയാണ്.
കാലത്തിന്റെ വിളി കേട്ട് അതിവേഗം ബഹുദൂരം മുന്നേറാന്‍ സട കുടഞ്ഞു ഉണരാന്‍ സമയം അതിക്രമിച്ചിരിക്കുന്നു ....