മലപ്പുറത്തെ കുട്ടികള്‍ ലണ്ടനിലും താരങ്ങള്‍
കോട്ടയ്ക്കല്‍: മലപ്പുറത്തെ നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ ലണ്ടനില്‍ നടന്ന ലോക യുവപ്രതിഭാ മത്സരത്തിലും താരങ്ങള്‍. 53 രാജ്യങ്ങളില്‍നിന്ന് 1000ത്തിലേറെ കുട്ടികള്‍ പങ്കെടുത്ത 'വേള്‍ഡ് സ്‌കില്‍ ഇന്റര്‍നാഷണല്‍' മത്സരത്തിലാണ് കോട്ടയ്ക്കല്‍കാരനായ കെ. അബ്ദുള്‍മുബാഷും ഏലംകുളത്തുകാരനായ വി. ഷഹീറും തങ്ങളുടെ പ്രതിഭ തെളിയിച്ചത്. യുവപ്രതിഭകളുടെ സാങ്കേതിക വൈദഗ്ധ്യം ലോകത്തിന് പരിചയപ്പെടുത്തുന്ന മത്സരമാണിത്. കോയമ്പത്തൂര്‍ ജി.ഡി. ടെക്‌നിക്കല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
ഷഹീര്‍ ഇന്ത്യന്‍ടീമില്‍ ഏറ്റവും പോയന്റ് നേടി ബെസ്റ്റ്ഇന്ത്യന്‍ പുരസ്‌കാരവും കരസ്ഥമാക്കി. ലണ്ടനില്‍ ഒക്ടോബര്‍ അഞ്ചുമുതല്‍ എട്ടുവരെയായിരുന്നു മത്സരങ്ങള്‍. മത്സരത്തിന്റെ 16 അംഗ ഇന്ത്യന്‍ സംഘത്തില്‍ ഇവരെ കൂടാതെ രണ്ട് മലയാളികള്‍കൂടി ഉണ്ടായിരുന്നു. എറണാകുളം സ്വദേശികളായ ജിബിജോസഫും നിഖില്‍ രാജും.
കേന്ദ്രധനമന്ത്രി പ്രണബ് മുഖര്‍ജി യാത്രയയയ്ക്കാനെത്തിയതും ബക്കിങ്ഹാം കൊട്ടാരവും ലണ്ടന്‍ ഐസ്‌കൈവേയും ബിഗ്‌ബെന്‍ നാഴികമണിയും സെന്റ്‌പോള്‍സ് കത്തീഡ്രലും കണ്ടതും തെംസ് നദിയിലൂടെ ബോട്ട്‌യാത്ര നടത്തിയതുമൊക്കെ ഇവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍.
പോളി മെക്കാനിക്‌സില്‍ ദേശീയതലത്തില്‍ ഒന്നാമതെത്തിയാണ് അബ്ദുള്‍ മുബാഷ് ലോക മത്സരങ്ങള്‍ക്ക് അര്‍ഹതനേടിയത്. മൗള്‍ഡ് മേക്കിങ്ങിലെ താരമാണ് ഷഹീര്‍. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സിലാണ് ദേശീയ മത്സരങ്ങള്‍ നടത്തിയത്. ലണ്ടനിലെ യാത്രയുടെ ചെലവ് വഹിച്ചതും അവര്‍ തന്നെ.
പോളിമെക്കാനിക്‌സില്‍ 24 രാജ്യങ്ങള്‍ മത്സരിച്ചു. ഇവരില്‍ പതിനൊന്നാമനാണ് അബ്ദുള്‍മുബാഷ്. 10 രാജ്യങ്ങള്‍ മത്സരിച്ച മൗള്‍ഡ് മേക്കിങില്‍ ഷഹീറിന് ആറാംസ്ഥാനമുണ്ട്. അങ്കണവാടി അധ്യാപിക കോട്ടയ്ക്കല്‍ കോട്ടൂര്‍ ടി.വി. മന്‍സിലില്‍ മുംതാസിന്റെ മകനാണ് 21കാരനായ അബ്ദുള്‍ മുബാഷ്. കോട്ടൂര്‍ എ.കെ.എം. ഹൈസ്‌കൂള്‍, കോട്ടയ്ക്കല്‍രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം.
ഗള്‍ഫില്‍ ടര്‍ണറായ പെരിന്തല്‍മണ്ണ ഏലങ്കുളം വട്ടങ്കണ്ടത്തില്‍ അലവിയുടെയും ആബിദയുടെയും മകനാണ് ഷഹീര്‍. മൂന്ന് സഹോദരങ്ങളുണ്ട്. കുന്നക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പ്ലസ്ടു പഠനവും.
അറിയപ്പെടാത്ത അറബിക്കവി
ഓണ്‍ലൈനില്‍ എഴുതിയതുകൊണ്ട് അക്ഷര പിശകുകള്‍ ഉണ്ടായേക്കാം തിരുത്തി വായിക്കുക
ഗള്‍ഫ് മാധ്യമത്തില്‍ കോട്ടൂര്‍ അലവികുട്ടി മൌലവിയെ കുറിച്ച് നിസാര്‍ ചെറുകര എഴുതിയ ലേഖനം
കൊട്ടൂരിലെ പ്രശസ്ത കര്ഷക കുടുംബമായ കരുതെടത്തു തറവാട്ടിങ്ങള് കമ്മു - കുഞ്ഞിബിരിയം ദമ്പതികളുടെ 9 -ആം സന്ദതിയായി 1943 -മേയ് 15 -നാണു അലവികുട്ടി മൌലവി ജനിക്കുന്നത്
പള്ളിടര്സില്വെച്ചു പ്രശസ്തരും പ്രഗല്ഭരുമായ അധ്യാപകരുടെ നേരിട്ടുള്ള ശിക്ഷണം ലഭിച്ചതാണ് വഴിത്തിരിവായത് 18 -ആം വയസ്സില്‍ വാഴക്കുളം പള്ളി ദര്സിലെ വിദ്യര്തിയിര്ക്കെഅന് കവിതാ രചനയിലേക്ക് തിരിയുന്നത്
ഒരു വേരിഗുട് ന്റെ കഥ
പള്ളി ദര്സു സിലബസിനു പുറമേ മോഡേണ്‍ അറബിക് ലാങ്ങോജും അവിടത്തെ അധ്യാപകന് മോഇദീന്‍ മുസ്ലിയാര് ഞങ്ങളെ പടിപ്പിക്കാരുണ്ടായിരുന്നു ഒരു ദിവസം
ഞാന്‍ കവിത ചെല്ലുന്നത് അപ്രതീക്ഷിതമായി അത് വഴി വന്ന അധ്യാപകന് കേള്‍ക്കാന്‍ ഇടയായി
കവിതാലാപനം ശ്രവിച്ച അയാള്‍ എന്തോ ഒര്തിട്ടന്നപോലെ തിരിച്ചു പോയി പിറ്റേന്ന് ക്ലാസ്സില്‍ വന്ന അദ്ദേഹം ഇമാം ‘ഇഹുയാ ഉലുമുധീനലെ’ ചെറിയ ഭാഗം ഞങ്ങള്ക്ക് പരിജയപെടുതുന്നു
നാളെ വരുമ്പോള്‍ ഇത് ബൈത് (പാട്ട്) ആക്കി കൊണ്ട് വരണം പാട്ടല്ലേ അത് കോട്ടൂര്‍ ചെയ്തു കൊളളും എന്നായി സഹപാഠികള്‍ അന്ന് രാത്രി ദീര്‍ഘ നേരത്തെ ശ്രമങ്ങള്ക് ശേഷം ഒരു കവിത എഴുതി അടുത്ത ദിവസം ക്ലാസ്സില്‍ വന്ന അധ്യാപകന്ഞാനത് നല്കി പ്രതികരനമാറിയന് ഞാന്‍ അദ്ധേഹത്തിന്റെ ആശങ്കയോടെ മുന്നില്നിന്നു വരികളില്‍ സസുക്ഷ്മം നിരീക്ഷിച്ച അദ്ദേഹം വിടര്ന്ന കണ്ണുകളോടെ മുഖംയുര്ത്തിഒരു നിമിഷം എന്റെ സഹപാഠികളെ നോക്കി എന്നിട്ട് എന്നോട് പറഞ്ഞു അഹസന്ത (വേരിഗുട് ) ഇതാണ് അലവികുട്ടിമൌലവിക്കു ആദ്യം കിട്ടിയ സമ്മാനം
കുഞ്ഞു കാവ്യങ്ങള്
കത്ത് പാട്ടുകള്‍ മാപ്പിളപ്പാട്ട് രംഗത്ത് ഹിറ്റകുന്നതിന് മുമ്പേ മൗലവികവിതകള് കത്തിലൂടെ എഴുതിയിരുന്നു സുഹ്ര്തുക്കള്ക്ക് അയക്കുന്ന കത്തുകളിലും തിരിച്ചു ലഭിക്കുന്ന കത്തുകളിലും വിശേഷങ്ങള്‍ തിരക്കുന്നത് കവിതയിലൂടെ ആയിരുന്നു ഗള്ഫിലെ ബഹറ എന്നാ സ്ഥലത്ത് ജോലി ചെയ്യുന്ന സുഹ്ര്തിനയച്ച കത്തിങ്ങനെ : മാ ഹലുക യാ സോഹിബീ അന് രുകിയത്തി - ഹല് അനത തധുലാ ലൈലതുന്‍ ബീ വിസാതാത്തി (സ്നേഹിതാ , ഭാര്യ റുഘിയയെ സംപതിചെടുതോളം തന്റെ ഗതിയന്താണ് ? രാത്രിതന്‍ തലയനകൊണ്ട് തൃപ്തിപെടുമോ ? മാവിന് കൊമ്പത് വന്നിരുന്ന കാക്ക വിരുന്നു വിളിച്ചിടുമ്പോള്‍ വാപ്പ വരും മോനെ എന്ന് പറയുന്ന വീടരെ നിങ്ങളും ഓര്ക്കാറുണ്ടോ എന്നമാപ്പിളപ്പാട്ടിന്റെ ആശയത്തില് എഴുതിയ കത്തുകള്‍ സുഹ്ര്തുക്കള്ക്ക് ഗ്രഹ്തുരതോ ഓര്‍മ്മകള്‍ അയവിരക്കാനുള്ള അവസരമായിരുന്നു
ഭാഷസമര കവിത നല്കിയ സമ്മാനം
ദര്സു പഠനം കഴിഞ്ഞു സഹപാഠികള്‍ ഉന്നത പഠനത്തിനായി വിവിധ സ്ഥലങ്ങളില്‍ പോയപ്പോള്‍ മൌലവി മാത്രം മദ്രസാ അദ്യപനം തിരഞ്ഞെടുത്തു അതിനിടെ പ്രൈവറ്റായി അറബി പരീക്ഷ പാസായി അങ്ങനെ 1969 ല് കൂത്തുപറമ്പ് മാനന്തേരി മാപ്പിള സ്കൂളില്‍ അട്യാപന ജീവിതം തുടങ്ങി 1977 ല് മലപ്പുറത്ത് പി .എസ് സി നിയമനം ലഭിച്ചു അവിടെ മുതിര്ന്ന അധ്യഭ്കര്ക്കിടയില് ചെറുപ്പക്കാരനായി മൌലവി മാത്രം ആരോടും ഇടപെടാതെ തന്റെ കസേരയില്‍ ഇരിക്കും അങ്ങനെ ആയിരിക്കെ യാണ് അറബി ആദ്യപക സംഘടനയായ കെ എ ടി എഫിന്റെ സമ്മേളനം കൊല്ലത്ത് നടക്കുന്നത്
അതിന്റെ ഭാഗമായി ആദ്യപകര്ക്ക് കവിതാമത്സരം നിശ്ചയിച്ചു സൊന്തം കവിത 30 വരിയില്‍ ഒരു വശം മാത്രം എഴുതി അയക്കുക വിജയിച്ചാല്‍ സമ്മേളനവേദിയില്‍ കാണ്‍കെ കവിത അവതരിപ്പിക്കാം ഇതായിരുന്നു 1 ആം സ്ഥാനത്തിനു നിശ്യിച്ച സമ്മാനം എന്നിരിരുന്നാലും താന്‍ മുമ്പെഴുതിയ ഭാഷസമര കവിത മത്സരത്തിനായി അയച്ചു
സമ്മേളനത്തില്‍ പങ്കെടുക്കാനായി കൊല്ലതെതിയപ്പോഴ്യാണ് മൌലവി അറിയുന്നത് തന്റെ കവിതയ്ക്ക് 1 ആം സ്ഥാനമുന്ടന്നു കവിത ചൊല്ലണമെന്ന് അറിയിപ്പുകിട്ടി പ്രഗല്ഭരായ മത്സരരര്തികല്കിടയില് താന്‍ തിരഞ്ഞെടുക്കപ്പെട്ടു മൌലവിക്കത് അനിര്വച്നിയമായ അനുഭൂതിയായിരുന്നു ഭാഷ സമര തീ ചൂടേറ്റ അറബി അധ്യാപകര്‍ക്കിടയില്‍ അത്തരം കവിതക്കെ അന്ന് പ്രസക്തിയുണ്ടയിരുന്നോള്ളൂ അധികമാരും അറിയാത്തെ ആ ചെറുപ്പക്കാരന് കവിത ചൊല്ലാന്‍ മൈകിനു മുന്നില്‍ വന്നത് ആരും ഗൌനിച്ചില്ല ഭാഷസമര കാവ്യത്തിന്റെ ഉള്ളടക്കം അങ്ങിഗ് സൊറപറഞ്ഞിരുന്ന ആദ്യപകരുടെ ചെവിയില്‍ മുഴങ്ങി പിന്നെടങ്ങോട്ടു പ്രവാഹമായിരുന്നു പ്രധാന ഹാളിലേക്ക് തിങ്ങി നിറഞ്ഞ സദസ്സിന്റെ നിറഞ്ഞ പിന്തുണയോടെ കവിത പാരായണം ചോല്ലിയിറങ്ങിയ ആ ചെറുപ്പക്കാരന് താരമാകാന്‍ അതികസമയമെടുത്തില്ല
അനുമോദനങ്ങളും ഹസ്ഥടനങ്ങളുമായി മറ്റുള്ളവര്‍ മൌലവിയെ പൊതിയുമ്പോള്‍ വിശോസിക്കനവാതെ തരിച്ചു നില്ക്കുകയിരുന്നു അദ്ദേഹം
ഇടപെടുലുകളുടെ മഷിത്തുള്ളി
സാമൂഹിക സാംസ്കാരിക പ്രശ്നങ്ങള്‍ കവിതയിലൂടെ അവതരിപ്പിച്ച അദ്ദേഹം എന്ടോസല്ഫന്റെ വിപതിനെതിരയും കവിതയെഴുതി ബാബറി മസ്ജിത് വിതിയെ കവി വിലയിരുത്തുന്നതിങ്ങനെ സല്ലസ്തൂമി അര്ളന് ജിദാലി കളര്സികഉം മിന് ഉസുരത്തില് ഫര്ളന് ലി കുല്ലി മുനാളിരി (തര്ക്ക ഭൂമിയെ നിങ്ങളുടെ കുടുംപസോതു അവകാശം വീതം വെപ്പ് പോലെ മൂന്നായി ഭാഗിച്ചു എല്ലാ തര്ക്കക്കാര്ക്കും നിശ്ചിത നിബന്ടാവകാശം പോലെ ) വിശ്രമ ജീവിതം നയിക്കുന്ന കവി നിരന്തരം നമ്മോടു സംവദിച്ചു കൊണ്ടിരിക്കുന്നു കവിതകള്‍ പിറക്കുന്നത് അറബിയിലനനന്നു മാത്രം
കമ്മ്യൂണിസ്റ്റ് കപടരാഷ്ട്രിയത്തെ തന്‍റെ നാവാകുന്ന പടവാള്‍ കൊണ്ട് കീറിമുറിച്ച് കാലത്തിന്‍റെ തെമ്മാടി... കുഴിയില്‍ അടക്കം ചെയ്ത...പ്രസംഗ കലയിലെ കുലപതി... നാം അറിയുന്ന നമ്മെ അറിയുന്ന കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി സാഹിബിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച എല്ലാ വോട്ടേര്മാര്‍ക്കും ഒരായിരം അവിഭ്ദ്യന്ഘള്‍
കമ്മ്യൂണിസ്റ്റ് കപടരാഷ്ട്രിയത്തെ തന്‍റെ നാവാകുന്ന പടവാള്‍ കൊണ്ട് കീറിമുറിച്ച് കാലത്തിന്‍റെ തെമ്മാടി... കുഴിയില്‍ അടക്കം ചെയ്ത...പ്രസംഗ കലയിലെ കുലപതി... നാം അറിയുന്ന നമ്മെ അറിയുന്ന കോട്ടക്കല്‍ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി സാഹിബിനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ നിങ്ങളെ കൊണ്ടാകുന്നതൊക്കെ ചെയ്യേണമേ എന്ന് വിനീതമായിഅപേക്ഷിക്കുന്നു .
അതിവേഗം ബഹുദൂരം മുന്നേറാന്‍
ഇടതുഭരണം അവസാന ശ്വാസവും വലിച്ചു തെമ്മാടിക്കുഴിയില്‍ അടക്കം ചെയ്യാന്‍ പോവുകയാണ്. എടുത്തു പറയാന്‍ നേട്ടങ്ങള്‍ വട്ടപ്പൂജ്യം ആണെങ്കിലും കുഴിച്ചു മൂടപ്പെട്ടത് ഭാവികേരളത്തിന്റെ അവസരങ്ങളുടെ നൂറുനൂറു പ്രതീക്ഷകളാണ്. സ്മാര്‍ട്ട് സിറ്റി പോലൊരു നല്ല തുടക്കം കഴിവില്ലായ്മ കൊണ്ടോ അറിവില്ലായ്മ കൊണ്ടോ നമുക്ക് നഷ്ടപ്പെടുകയാണ്. ഐ ടി രംഗത്തെ വിദഗ്ദരെ കൂടെയിരുത്തി ചര്‍ച്ച ചെയ്യുന്നതിന് പകരം പ്രത്യയശാസ്ത്രത്തിന്റെ കൂടെ നില്‍കുന്നവരെ മാത്രം കൂടെയിരുതിയാല്‍വളരുന്നത് വിവാദങ്ങള്‍ മാത്രമാണെന്ന് വീണ്ടും തെളിഞ്ഞിരിക്കുന്നു.
ചാനലുകളിലെ ചര്‍ച്ചകളിലൂടെ മാത്രമറിയുന്ന സ്വാശ്രയത്തിന്റെ കയ്പ്പ് ഉപരിപടനത്തിനു തയ്യാറെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുംഅവരുടെ രക്ഷിതാക്കളും രുചിച്ചതിന്റെ ഫലമാവാം തെരഞ്ഞെടുപ്പില്‍ കണ്ട വമ്പന്‍ തോല്‍വിയെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. വിദ്യാഭ്യാസ രംഗത്തെ കോടതി വരാന്തയില്‍തളച്ചിട്ട സര്‍ക്കാരിനു വളരുന്ന തലമുറയ്ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ എന്ത് പരിഷ്കാരമാണ് കയ്യിലുള്ളത്.
പാഠപുസ്തകങ്ങളും ചോദ്യക്കടലാസുകളും ജനവികാരത്തെ വ്ര്‍ണപ്പെടുത്തുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു ചെറിയ സുഖം ആസ്വദിക്കുന്ന ബേബിയും ഭരണക്കാരും കഴിവ് ഇല്ലായ്മയുടെ പര്യായങ്ങള്‍ ആവുകയാണ്.
രാഷ്ട്രീയക്കാര്‍ക്ക് തെരുവ് ഗുണ്ടകളുടെ സ്വഭാവവും സംസ്കാരവും ആയാല്‍ ക്രമസമാധാന പാലകര്‍ക്ക് മൌനം നടിക്കാനേ കഴിയൂ.. പോലീസിനെ രാഷ്ട്രീയക്കാരന്റെ ചട്ടുകമാക്കി ലാഭം കൊയ്യുന്ന ഇടതു സംസ്കാരം വളര്‍ത്തിയെടുക്കുന്നത് ക്രിമിനലുകളുടെ ലോകമാണ്. രാജ്യദ്രോഹികളുടെ ആയുധ പരിശീലന കേന്ദ്രങ്ങള്‍ കേരളത്തിന്റെ പോലീസിനെ കാണാതെ പോവുമ്പോള്‍ "ജനകീയ മുഖങ്ങള്‍ക്കു" ചന്ദം കുറയുകയാണ്. കോടതി വിധികളെ പോലും പുല്ലു വില കല്‍പ്പിക്കുന്ന ഇടതു അഹങ്കാരം തകര്‍ക്കുന്നത് ജനാധിപത്യത്തിന്റെ കണ്ണാടിയാണ്.
ഊരും പേരും ഇല്ലാത്ത രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സിക്കാന്‍ സംവിധാനമില്ലാതെ , വിവാദങ്ങള്‍ കുന്നു കൂടിയ വകുപ്പുകളും , തരക്കല്ലുകള്‍മാത്രമിട്ട് തമ്മില്‍ തലുന്ന വ്യവസായങ്ങളും , കേരളത്തെ പിറകോട്ടു നയിക്കുകയാണ്.
കാലത്തിന്റെ വിളി കേട്ട് അതിവേഗം ബഹുദൂരം മുന്നേറാന്‍ സട കുടഞ്ഞു ഉണരാന്‍ സമയം അതിക്രമിച്ചിരിക്കുന്നു ....
ചാനലുകളിലെ ചര്‍ച്ചകളിലൂടെ മാത്രമറിയുന്ന സ്വാശ്രയത്തിന്റെ കയ്പ്പ് ഉപരിപടനത്തിനു തയ്യാറെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളുംഅവരുടെ രക്ഷിതാക്കളും രുചിച്ചതിന്റെ ഫലമാവാം തെരഞ്ഞെടുപ്പില്‍ കണ്ട വമ്പന്‍ തോല്‍വിയെന്ന് നമുക്ക് ഊഹിക്കാവുന്നതാണ്. വിദ്യാഭ്യാസ രംഗത്തെ കോടതി വരാന്തയില്‍തളച്ചിട്ട സര്‍ക്കാരിനു വളരുന്ന തലമുറയ്ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ എന്ത് പരിഷ്കാരമാണ് കയ്യിലുള്ളത്.
പാഠപുസ്തകങ്ങളും ചോദ്യക്കടലാസുകളും ജനവികാരത്തെ വ്ര്‍ണപ്പെടുത്തുമ്പോള്‍ ഉള്ളിന്റെ ഉള്ളില്‍ ഒരു ചെറിയ സുഖം ആസ്വദിക്കുന്ന ബേബിയും ഭരണക്കാരും കഴിവ് ഇല്ലായ്മയുടെ പര്യായങ്ങള്‍ ആവുകയാണ്.
രാഷ്ട്രീയക്കാര്‍ക്ക് തെരുവ് ഗുണ്ടകളുടെ സ്വഭാവവും സംസ്കാരവും ആയാല്‍ ക്രമസമാധാന പാലകര്‍ക്ക് മൌനം നടിക്കാനേ കഴിയൂ.. പോലീസിനെ രാഷ്ട്രീയക്കാരന്റെ ചട്ടുകമാക്കി ലാഭം കൊയ്യുന്ന ഇടതു സംസ്കാരം വളര്‍ത്തിയെടുക്കുന്നത് ക്രിമിനലുകളുടെ ലോകമാണ്. രാജ്യദ്രോഹികളുടെ ആയുധ പരിശീലന കേന്ദ്രങ്ങള്‍ കേരളത്തിന്റെ പോലീസിനെ കാണാതെ പോവുമ്പോള്‍ "ജനകീയ മുഖങ്ങള്‍ക്കു" ചന്ദം കുറയുകയാണ്. കോടതി വിധികളെ പോലും പുല്ലു വില കല്‍പ്പിക്കുന്ന ഇടതു അഹങ്കാരം തകര്‍ക്കുന്നത് ജനാധിപത്യത്തിന്റെ കണ്ണാടിയാണ്.
ഊരും പേരും ഇല്ലാത്ത രോഗങ്ങള്‍ വരുമ്പോള്‍ ചികിത്സിക്കാന്‍ സംവിധാനമില്ലാതെ , വിവാദങ്ങള്‍ കുന്നു കൂടിയ വകുപ്പുകളും , തരക്കല്ലുകള്‍മാത്രമിട്ട് തമ്മില്‍ തലുന്ന വ്യവസായങ്ങളും , കേരളത്തെ പിറകോട്ടു നയിക്കുകയാണ്.
കാലത്തിന്റെ വിളി കേട്ട് അതിവേഗം ബഹുദൂരം മുന്നേറാന്‍ സട കുടഞ്ഞു ഉണരാന്‍ സമയം അതിക്രമിച്ചിരിക്കുന്നു ....
Subscribe to:
Posts (Atom)